Sat, 29 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Eight-Day Fast

Wayanad

എ​ട്ടു​നോ​മ്പ് ആ​ച​ര​ണം: ബ​ത്തേ​രി സെ​ന്‍റ് മേ​രീ​സ് ക​ത്തീ​ഡ്ര​ലി​ല്‍ ഒ​രു​ക്ക​ങ്ങ​ളാ​യി

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: സെ​പ്റ്റം​ബ​ര്‍ ഒ​ന്നു മു​ത​ല്‍ എ​ട്ടു​വ​രെ​യു​ള്ള നോ​മ്പ് ആ​ച​ര​ണ​ത്തി​നും ദൈ​വ​മാ​താ​വി​ന്‍റെ ജ​ന​ന​പ്പെ​രു​ന്നാ​ള്‍ ആ​ഘോ​ഷ​ത്തി​നും സെ​ന്‍റ് മേ​രീ​സ് ക​ത്തീ​ഡ്ര​ലി​ല്‍ ഒ​രു​ക്കം പൂ​ര്‍​ത്തി​യാ​യ​താ​യി വി​കാ​രി ഫാ. ​അ​നീ​ഷ് ജോ​ര്‍​ജ് മാ​മ്പ​ള്ളി​ല്‍, സ​ഹ​വി​കാ​രി ഫാ. ​അ​ബി​ന്‍ സ​ണ്ണി ന​രി​ക്കു​ഴ, മാ​ണി വ​ര്‍​ഗീ​സ്, എ​ന്‍.​വി. വ​ര്‍​ക്കി ഞാ​റ്റും​കാ​ലാ​യി​ല്‍, മാ​ത്യൂ​സ് നൂ​റ​നാ​ല്‍, ബി.​ബി. ജോ​യ് എ​ന്നി​വ​ര്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

ഒ​ന്നി​ന് രാ​വി​ലെ 10.30നാ​ണ് എ​ട്ടു​നോ​മ്പ് ആ​ച​ര​ണ​ത്തി​ന് കൊ​ടി​യേ​റ്റ്. എ​ല്ലാ ദി​വ​സ​വും വി​ശു​ദ്ധ കു​ര്‍​ബാ​ന, മ​ധ്യ​സ്ഥ പ്രാ​ര്‍​ഥ​ന, ഗാ​ന​ശു​ശ്രൂ​ഷ, വ​ച​ന​ശു​ശ്രൂ​ഷ, സ​മ​ര്‍​പ്പ​ണ പ്രാ​ര്‍​ഥ​ന, വി​ള​ക്കു​നേ​ര്‍​ച്ച, നേ​ര്‍​ച്ച​ഭ​ക്ഷ​ണം, പ​ഠ​ന​ക്ലാ​സ്, കു​മ്പ​സാ​രം, കൗ​ണ്‍​സ​ലിം​ഗ്, ജാ​ഗ​ര​ണം തു​ട​ങ്ങി​യ​വ ഉ​ണ്ടാ​കും. മും​ബൈ ഭ​ദ്രാ​സ​നാ​ധി​പ​ന്‍ ഡോ. ​ഗീ​വ​ര്‍​ഗീ​സ് മാ​ര്‍ കു​റി​ലോ​സും വൈ​ദി​ക​ശ്രേ​ഷ്ഠ​രും ശു​ശ്രൂ​ഷ​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കും.

സ​മാ​പ​ന​ദി​ന​മാ​യ എ​ട്ടി​ന് രാ​വി​ലെ രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ മൂ​ന്നി​ന്‍​മേ​ല്‍ കു​ര്‍​ബാ​ന. തു​ട​ര്‍​ന്ന് മ​ധ്യ​സ്ഥ പ്രാ​ര്‍​ഥ​ന, പ്ര​സം​ഗം. 11ന് ​ചു​ങ്കം കു​രി​ശു​പ​ള്ളി​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം. 12ന് ​ആ​ശീ​ര്‍​വാ​ദം. 12.15ന് ​നേ​ര്‍​ച്ച​ഭ​ക്ഷ​ണം. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് കൊ​ടി​യി​റ​ക്ക്.

Latest News

Corehub Up